ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രചരിപ്പിച്ച് തങ്ങളില്‍ നിന്ന് സംസ്ഥാനം പിടിക്കാമെന്നുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ നടപ്പില്ല. അസമിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് രാഹുല്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ച് 10 വര്‍ഷത്തിനിടെ രാജ്യത്തേക്ക് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് എത്തിയത്. ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് ഭരണകൂടം ഒരു നടപടികളും കൈക്കൊണ്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
അസമില്‍ മാത്രം 40 ലക്ഷം അനധികൃത കുടിയേറ്റക്കാരെയാണ് കണ്ടെത്താനായത്. ഇവര്‍ക്ക് വേണ്ടി രാഹുല്‍ ഘോരഘോരം വാദിക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ നമ്മുടെ പൗരന്മാര്ക്ക് നേരെ നിറയൊഴിക്കുകയോ ആരെങ്കിലും അങ്ങനെ കൊല്ലപ്പെടുകയോ ചെയ്താല്‍ അവരുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി ആര് വാദിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും അമിത് ഷാ പറയുകയുണ്ടായി. നാല് വര്‍ഷംകൊണ്ട് ബിജെപി രാജ്യത്തിന് എന്ത് നേടിക്കൊടുത്തു എന്ന് അന്വേഷിക്കുന്നതിന് മുന്‍പ് നാല് തലമുറ രാജ്യം വാണ തന്റെ കുടുംബം രാജ്യത്തിനായി എന്ത് ചെയ്തു എന്ന് രാഹുല്‍ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments