ന്യൂഡല്‍ഹി : ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക കായിക താരമായ അഭിനവ് ബിന്ദ്രക്ക് അന്തര്‍ദ്ദേശീയ പുരസ്കാരം. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് പരമോന്നത ബഹുമതിയായ ബ്ളൂക്രോസ് അവാര്‍ഡ് നല്‍കിയാണ് അഭിനവ് ബിന്ദ്രയെ ആദരിച്ചത്.
മ്യൂണിക്കില്‍ നടന്ന ചടങ്ങിലാണ് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ബ്ളൂക്രോസ് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടറാണ് ബിന്ദ്ര. 2008 ബെയ്ജിംഗ് ഒളിമ്പിക്സിലാണ് ബിന്ദ്ര സ്വര്‍ണം കരസ്ഥമാക്കിയത്.
Post Your Comments