ന്യൂഡല്‍ഹി : അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്ന് വിരമിച്ചു. ന്യൂഡല്‍ഹിയില്‍ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (എന്‍.ആര്‍.എ.ഐ) സംഘടിപ്പിച്ച ചടങ്ങില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും പുതിയ തലമുറയ്ക്ക് വഴി ഒരുക്കേണ്ടതുണ്ടെന്നും ബിന്ദ്ര പറഞ്ഞു. എന്നെ സംബന്ധിച്ച് ഇത് വളരെ വികാരനിര്‍ഭരമായ ദിവസമാണ്. റിയോ ഒളിമ്പിക്‌സില്‍ ഞാന്‍ നാലാം സ്ഥാനമാണ് നേടിയത്. 20 വര്‍ഷത്തെ കരിയര്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. റിയോയില്‍ എനിക്ക് മെഡല്‍ കിട്ടിയില്ല. എന്നാല്‍ നല്ലൊരു വിടവാങ്ങല്‍ കിട്ടിയെന്നും ബിന്ദ്ര പറഞ്ഞു.
താന്‍ അടക്കമുള്ള എല്ലാ ഷൂട്ടിംഗ് താരങ്ങള്‍ക്കും എന്‍.ആര്‍.എ.ഐയുടെ വലിയ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ അഭിനവ് ബിന്ദ്ര സംഘടനയ്ക്ക് നന്ദി അറിയിച്ചു. ഞാന്‍ എല്ലാ കാലത്തും കഠിനാദ്ധ്വാനത്തില്‍ വിശ്വസിച്ചിരുന്നു. അതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്നും ബിന്ദ്ര പറഞ്ഞു. ഇന്ത്യയുടെ ഒരേയൊരു വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ് ബിന്ദ്ര. 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലാണ് അഭിനവ് ബിന്ദ്രയുടെ ഒളിമ്പിക്‌സ് കരിയര്‍ തുടങ്ങുന്നത്. 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി. എന്നാല്‍ ലണ്ടന്‍ ഒളിമ്പിക്‌സിലും റിയോയിലും നേട്ടം ആവര്‍ത്തിക്കാനായില്ല. ബീജിംഗിന് പുറമെ 2004ലെ ഏഥന്‍സ് ഒളിമ്പിക്‌സിലും റിയോയിലുമാണ് ബിന്ദ്ര ഫൈനലില്‍ മത്സരിച്ചത്. കഴിഞ്ഞ മാസം അഭിനവ് ബിന്ദ്രയെ എന്‍.ആര്‍.എ.ഐ റിവ്യു കമ്മിറ്റി ചെയര്‍മാനായി നിയമിച്ചിരുന്നു.
Post Your Comments