കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. എസ്ഡിപിഐ പ്രവര്‍ത്തകരും പ്രതികളുമായ ആദിൽ ബിൻ സലീം, ബിലാൽ സജി, ഫറൂഖ് അമാനി ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
കഴിഞ്ഞ ജൂലൈ ഒന്നിന് രാത്രി മഹാരാജാസ് കോളേജ് ക്യാംപസില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. എസ്.എഫ്.ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.
Post Your Comments