KeralaLatest NewsIndia

ട്രാക്കിൽ കരിങ്കല്ല് നിരത്തി ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം ; കൊല്ലത്ത് യുവാവ് പിടിയിൽ

ട്രാക്കില്‍ അസ്വാഭാവികമായി എന്തോ വസ്തു കണ്ട് ലോക്കോ പൈലറ്റ് വണ്ടി നിറുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഓച്ചിറ: ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കുമിടയില്‍ ചങ്ങന്‍കുളങ്ങരയില്‍ റെയില്‍ പാളത്തില്‍ കരിങ്കല്ല് നിരത്തി ചെന്നൈ മെയില്‍ അട്ടിമറിക്കാന്‍ ശ്രമം. രാവിലെ 6 20 നായിരുന്നു സംഭവം. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനാണ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്. കരിങ്കല്ല് വച്ച സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്ററോളം എത്തുന്നതിന് മുൻപ് ട്രാക്കില്‍ അസ്വാഭാവികമായി എന്തോ വസ്തു കണ്ട് ലോക്കോ പൈലറ്റ് വണ്ടി നിറുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ലോക്കോ പൈലറ്റും ട്രെയിനില്‍ ഡ്യൂട്ടിയിലായിരുന്ന റെയില്‍വേ പൊലീസും തടസം നീക്കിയ ശേഷം പരിസരം വീക്ഷിക്കുന്നതിനിടെ മൂന്ന് യുവാക്കളെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടതോടെ ഇവരെ ചോദ്യം ചെയ്തു.ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കരുനാഗപ്പള്ളി കറുത്തേരി മുക്കില്‍ അനന്ത കൃഷ്ണാലയത്തില്‍ അനന്തകൃഷ്ണന്‍ (19) പിടിയിലായി. തമാശയ്ക്ക് ചെയ്‌തെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാൾ പറഞ്ഞത്. ഒപ്പം ഉണ്ടായിരുന്ന കണ്ണന്‍, അനന്തു എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഓച്ചിറയില്‍ പന്ത്രണ്ട് വിളക്ക് മഹോത്സത്തിന് പോയ ശേഷം രാവിലെ മടങ്ങവെയായിരുന്നു യുവാക്കള്‍ ഇത് ചെയ്തത്. ട്രെയിനിന് എന്ത് സംഭവിക്കുമെന്ന് അറിയാനാണത്രെ ട്രാക്കിന് പരിസരത്ത് തന്നെ നിന്നതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു.തുടര്‍ന്നുള്ള അന്വേഷണത്തിനായി പ്രതിയെ ആര്‍.പി.എഫിന് കൈമാറുമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. പാറ കഷ്ണം വച്ചതിന് 10 മീറ്ററോളം അപ്പുറത്തായി ട്രാക്കില്‍ മെറ്റല്‍ കൂനയും കൂട്ടിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button