ദുബായ്: അനുസ്മരണ ദിനത്തില്‍ സ്വന്തം രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയവരെ സല്യൂട്ട് ചെയ്ത് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍. നവംബര്‍ 30 എന്ന ദിവസം സ്വന്തം രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയവരുടെ ത്യാഗത്തിന്റേയും ആത്മ സമര്‍പ്പണത്തിന്റേയും മൂല്യങ്ങള്‍ എടുത്തു കാട്ടുന്ന ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നീതിയ്ക്കായി യുദ്ധം ചെയ്ത് രാജ്യത്തിനു വേണ്ടി ചോരയും ജീവനും നല്‍കിയവരെ രാജ്യം ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുസ്മരണദിനത്തിന്റെ ഭാഗമായി നാഷണല്‍ഡ ഷീല്‍ഡ് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘നവംബര്‍ 30 ാം തീയതി, അനുസ്മരണ ദിനമായാണ് രാജ്യം ഓര്‍മിക്കുന്നത്. ബലിമൂല്യം, അര്‍പ്പണ മനോഭാവം, രാജ്യത്തോടുള്ള വിശ്വസ്തത, നീതി, പോരാട്ടം, സേവനം, സംരക്ഷണം എന്നീ മൂല്യങ്ങളുടെ നിധിയാണ് ഈ ദിവസം’എന്നും അദ്ദേഹം പറഞ്ഞു. അതേസമയം നീയിയുടെ യുദ്ധക്കളത്തില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ തന്നെ ബലി നല്‍കിയവരെ രാജ്യത്തെ അധികാരികതളും ജനങ്ങളും എന്നും ഓര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ആ പ്രയത്‌നം രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രതാപം ഉയര്‍ത്തി.
കൂടാതെ രാജ്യത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുത്ത് അതിന്റെ പരമാധികാരം കാത്തുസൂക്ഷിച്ച്, നേട്ടങ്ങള്‍ ഉയര്‍ത്തി യുഎഇയുടെ പതാകയെ ശക്തി, അന്തസ്സ്, സംരക്ഷണം, മഹത്ത്വം എന്നിവയുടെ പ്രതീകമായി ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മഹത്തായ അവസരത്തില്‍, നേട്ടം, നേതൃത്വം, ദൃഢനിശ്ചയം, അന്തസ്സ്, ആത്മാര്‍ത്ഥമായ സമര്‍പ്പണം, ആത്യന്തിക ത്യാഗങ്ങള്‍ എന്നിവയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ജീവിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്യുന്നതായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് പറഞ്ഞു.
Post Your Comments