ഹൈദരാബാദ്: കാണാതായ ട്രാൻസ്ജെൻഡർ സ്ഥാനാർഥി പൊലീസിനു മുന്നിൽ ഹാജരായി. സിപിഎം നേതൃത്വത്തിലുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാർഥിയായി ഗോഷാമഹല്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന എം.ചന്ദ്രമുഖിയെയാണ് ചൊവ്വാഴ്ച മുതൽ കാണാതായത്. സംഭവം വാർത്തയായതോടെ ഇവർ പോലീസ് സ്റ്റേഷനിൽ ഹാജരായെന്ന് അസി. കമ്മിഷണർ കെ.ശ്രീനിവാസ അറിയിച്ചു. അതേസമയം എവിടേക്കാണു പോയിരുന്നതെന്നു പറയാൻ ഇവർ തയാറായിട്ടില്ല. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടി വീട്ടിലെത്തിയ സുഹൃത്തുക്കളാണു കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തുടർന്ന് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments