ഹൈദരാബാദ്: വീട്ടില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് സ്ഥാന്ത്ഥി ആത്മഹത്യാ ഭീഷണി മുഴക്കി. തിങ്കളാഴ്ച രാത്രി തെലുങ്കാനയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പീപ്പിള്‍ ഫ്രണ്ടിന്റെ ടിക്കറ്റില്‍ ഗജേവാള്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന വന്തേരു പ്രതാപ് റെഡ്ഡിയുടേതയായിരുന്നു ആത്മഹത്യാ ഭീഷണി. ഇയാളുടെ വീട്ടില്‍ വീട്ടില്‍ മദ്യവും പണവും വിതരണം ചെയ്യുന്നതുള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെയെത്തിയത്.
വീട്ടില്‍ പോലീസ് റെയ്്ഡിനെത്തിയതറിഞ്ഞ റഡ്ഡിയും അനുയായികളും പരിശോധനയെ എതിര്‍ക്കുകയും ശേഷം റെഡ്ഡി പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അതേസമയം വീട്ടില്‍ അതചിക്രമിച്ചു കയറി പോലീസ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് റെഡ്ഡിയുടെ ആരോപണം.
തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെയാണ് റെഡ്ഡിയുടെ ആത്മഹത്യാ ശ്രമം. ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ റെഡ്ഡിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് സീനീയര്‍ പൊലീസ് ഓഫീസര്‍ പി.വി. പദ്മജ അറിയിച്ചു.
Post Your Comments