ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയുള്ള തണ്ടര്‍ബേഡ് 500X വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും 2019 ഏപ്രില്‍ ഒന്ന് മുതല്‍ ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 350X മോഡലിനെ ആയിരുന്നു ആദ്യം എബിഎസ് സുരക്ഷയിൽ കമ്പനി അവതരിപ്പിച്ചത്.
എബിഎസ് സംവിധാനം ഉൾപ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും 500Xൽ കമ്പനി വരുത്തിയിട്ടില്ല. 2.13 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 500X എബിഎസിന്റെ ദില്ലി എക്സ്ഷോറൂം വില. റഗുലര്‍ മോഡലിനെക്കാള്‍ 14,000 രൂപയോളം കൂടുതലാണ് ഈ മോഡലിന്. ഫെബ്രുവരിയിലാണ് പരിഷ്‌കരിച്ച തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X എന്നിവയെ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത്.
Post Your Comments