Latest NewsKeralaIndia

കൊച്ചിയിൽ ഒരു ക​മ്പ​നി​യി​ല്‍​നി​ന്നും മൂ​ന്ന് ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് അറസ്റ്റ് ചെയ്തു

കൊ​ച്ചി: എറണാകുളത്തെ പ​ട്ടി​മ​റ്റം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍​നിന്നും മൂ​ന്ന് ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും ആസാം പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ പട്ടിമറ്റത്ത് മ​ണ്ണൂ​രി​നു സ​മീ​പം പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍​നി​ന്നുമാണ് ഇവരെ അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ മൂവരും ആസാം സ്വദേശികള്‍ തന്നെയാണ്. മൂ​വ​രും ര​ണ്ടാ​ഴ്ച​ മു​മ്പാ​ണ് ഈ ​ക​മ്പ​നി​യി​ല്‍ ജോ​ലി​ക്കെ​ത്തി​യതെന്നാണ് വിവ​രം. പെ​രുമ്പാ​വൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബുധനാഴ്ച രാ​ത്രി പ്ലൈ​വു​ഡ് ക​ന്പ​നി വ​ള​ഞ്ഞാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​മ്പ​നി​യി​ല്‍ ഇ​ന്നും പോലീസ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. മൂന്നുപേരെയും ആസാം പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button