കണ്ണൂര്‍: വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ എളയാവൂര് കോളനിയിലെ വിനീത് (20) ആണ് അറസ്റ്റിലായത്. രാത്രി കടപൂട്ടി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കാപ്പാട് സ്വദേശി പ്രദീപ്കുമാറി (56ന്റെ ) കണ്ണില്‍ മുളകുപൊടിയെറിഞ്ഞാണ് പ്രതി മോഷണം നടത്തിയത്
പ്രദീപ് കുമാറിന്റെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ സഞ്ചി തട്ടിപ്പറിച്ച് യുവാവ് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പ്രദീപ്കുമാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചലിൽ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പണമടങ്ങിയ ബാഗ് പ്രദീപ് കുമാറിന് തിരികെ നൽകുകയും ചെയ്തു.
Post Your Comments