തിരുവനന്തപുരം : പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനയ്ക്ക് 25 കോടിനൽകണമെന്ന് ആവശ്യം. നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു.
പ്രളയകാലത്ത് കേന്ദ്രത്തിൽനിന്ന് അനുവദിച്ച റേഷന്‍ ധാന്യത്തിന്റെ വിലയും വ്യോമസേനയ്ക്ക് നൽകാനുള്ള തുകയും ചേർത്ത് 290 കോടി രൂപയാണ് കേരളം നൽകേണ്ടത്.വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെങ്കിലും കോടിയുടെ ബില്ലാണ് വ്യോമസേന നൽകിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു.
Post Your Comments