Latest NewsInternational

തീവ്രവാദം വെച്ച്‌ പുലര്‍ത്തേണ്ട ആവശ്യം പാകിസ്ഥാനില്ലെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ് :  ത്രീവ്രവാദം  പ്രോല്‍സാഹിപ്പിക്കുന്നതിന്  വേണ്ടി  പാക്ക് മണ്ണ്  ഒരിക്കലും  വേദിയാകില്ലെന്ന്  പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ .   അധോലോക കുറ്റവാളി ദാവുദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനുളള മറുപടിയായാണ്  ഇതിനെക്കുറിച്ച് അദ്ദേഹം മറുപടി നല്‍കിയത്.മുമ്പ് നടന്ന സംഭവങ്ങളില്‍ തനിക്ക് ഒരു  ഉത്തരവാദിത്വവും ഇല്ലെന്നും ഇന്ത്യ സമാധാന ചര്‍ച്ചക്കായി മുന്നോട്ട് വരണമെന്നു  അദ്ദേഹം  അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിന്  ശേഷം ചര്‍ച്ചക്ക്  താല്‍പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം  പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button