Latest NewsKerala

ശബരിമല സംഭവത്തിൽ വാർത്താ സമ്മേളനത്തിന് യുവതികൾക്കൊപ്പമെത്തിയ യുവാവിന് നേരെ ആക്രമണം

പിന്നിൽ ആര്‍എസ്എസ് ബിജെപി പ്രവർത്തകരാണെന്നും സംഗീത് ആരോപിച്ചു.

മലപ്പുറം: ശബരിമല ദർശനത്തിന് തയ്യാറായി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോട് ക്ഷേത്രം ഉത്സവത്തിനിടെയാണ് ആക്രമിച്ചതെന്ന് സംഗീത്. പിന്നിൽ ആര്‍എസ്എസ് ബിജെപി പ്രവർത്തകരാണെന്നും സംഗീത് ആരോപിച്ചു.

കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവര്‍ പിന്നീട് ഇതില്‍നിന്ന് പിന്മാറിയിരുന്നു. ഇവര്‍ക്കൊപ്പം സംഗീത് പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button