നിരോധനാജ്ഞയുടെ ഭാഗമായി സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. വലിയ നടപ്പന്തലില്‍ അടക്കം ഉള്ള ഭാഗങ്ങളില്‍ വിരിവെയ്ക്കാന്‍ ഭക്തർക്ക് പൊലീസ് അനുമതി നല്കി. ക്രമസമാധാനത്തിനു വേണ്ടിയല്ലാതെ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
നാമജപത്തിനായി കൂട്ടം കൂടുന്നത് തടയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടനം എത്രയും വേഗം സാധാരണ നിലയില്‍ എത്തിക്കണമെന്നും അയ്യപ്പ ഭക്തരോ മറ്റുള്ളവരോ ധര്‍ണ്ണയും പ്രകടനവും പോലുള്ള പ്രതിക്ഷേധങ്ങള്‍ നടത്തരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
Post Your Comments