Latest NewsBollywood

പ്രിയങ്ക-നിക്ക് വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങി: ചിത്രങ്ങള്‍ കാണാം

രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസിലാണ് വിവാഹം

രാജസ്ഥാന്‍: ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടേയും അമേക്കന്‍ പാട്ടുകാരനായ നിക്ക്ജോനാസിന്റേയും ആഡംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബറില്‍ രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസിലാണ് വിവാഹം. ഇരുവരും നേരത്തേ തന്നെ ജോദാപുറിലേയ്ക്ക് തിരിച്ചു.

വെള്ള കുര്‍ത്തിയ്ക്കും പലാസോ പാന്റ്‌സിനുമൊപ്പം വിവിധ നിറങ്ങളിലുള്ള ദുപ്പട്ട ധരിച്ചാണ് പ്രിയങ്കയെ നിക്കിനൊപ്പം കണ്ടത്.  വെള്ള ടീ ഷര്‍ട്ടും  ഫോണ്‍ പാന്റ്‌സും ജാക്കറ്റുമായിരുന്നു നിക്കിന്റെ വേഷം.

മുന്‍ സൗന്ദര്യ റാണിയുടെ അമ്മ മധു ചോപ്ര, ബന്ധുവും നടിയുമായ പരിണീതി
ചോപ്ര, നിക്കിന്റെ സഹോദരന്‍ ജോ ജോണസ്, ജായുടെ പ്രതിശ്രുത വധുവും ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫിയ ടര്‍ണറും എയര്‍പോര്‍ട്ടില്‍ എത്തി. ഇവരെ വിവാഹ വേദിയിലേയ്ക്ക് കൊണ്ടു പോകാന്‍ ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് വിവാഹം നടക്കുക. ചടങ്ങില്‍ അടുത്ത് ബന്ധുക്കളും സുഹൃത്തുകളും പങ്കെടുക്കും. അതേസമയം വ്യാഴാഴ്ച രാത്രി മെഹന്തി സംഗീത് ചടങ്ങുകള്‍ നടക്കും. ചടങ്ങില്‍ പ്രിയങ്കയുടെ നൃത്തവും ഉണ്ടാകും.

അതേസമയം താരങ്ങളുടെ വിവാഹത്തിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 3 വരെ റോയല്‍ പാലസ് – ഉമൈദ് ഭവനില്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button