ന്യൂഡല്‍ഹി : ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് ഉയര്‍ന്ന ശിക്ഷയാണ്. പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും അയോധ്യ കേസില്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും അത് നടപ്പാക്കണമെന്നും യെച്ചൂരി പറഞ്ഞു.
ആറ് മാസത്തേക്കാണ് പി കെ ശശിയെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പി.കെ ശശി പറഞ്ഞിരുന്നു. എംഎല്‍എ പി. കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണകമ്മീഷനംഗം പി.കെ. ശ്രീമതി ടീച്ചര്‍ പറഞ്ഞത്. ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് പി. കെ. ശശിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അന്വേഷണത്തില്‍ അത് കണ്ടെത്താനായെന്നും മാതൃകാപരമായ നടപടിയാണ് പാര്‍ട്ടിയെടുത്തതെന്നും പി.കെ. ശ്രീമതി വ്യക്തമാക്കിയിരുന്നു.
Post Your Comments