Latest NewsKerala

നിപ വൈറസ് ; ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: നിപ വൈറസ് ഡിസംബർ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് പടരുന്നത്. അതിനാൽ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നൽകുന്നത്. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് നിര്‍ദേശത്തിൽ പറയുന്നു.

പുറത്ത് നിന്ന് വാങ്ങുന്ന പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ചുമ ഉള്‍പ്പെടെ നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍ പ്രത്യേത മേഖലകള്‍ തന്നെ ആശുപത്രിയില്‍ സജ്ജമാക്കണം. ചുമയുളളവര്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

മെഡിക്കല്‍ കോളെജുകള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍ നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ വർഷം കോഴിക്കോട് നിപ ബാധിച്ച് 18 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button