ഡൽഹി : രാജ്യത്തിനുവേണ്ടി താൻ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പരിഗണിച്ച് മാത്രം വോട്ട് ചെയ്താൽ മതിയെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാന്‍ എന്റെ ചെറുമകനോ ചെറുമകള്‍ക്കോ വേണ്ടിയല്ല വോട്ട് ചോദിക്കുന്നത്. മറിച്ച് ജനങ്ങളുടെ ക്ഷേമത്തിനും ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ നാഗൗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുല്‍ ഗാന്ധിക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാവില്ലെന്നായിരുന്നു മോദി കുറ്റപ്പെടുത്തിയത്.കോണ്‍ഗ്രസിന്റെ നാല് തലമുറ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ എല്ലാവരുടേയും ക്ഷേമവും എല്ലാവരുടെയും വികസനവുമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
എന്നാല്‍ മോദിക്കെതിരെ രൂക്ഷപരാമര്‍ശവുമായി കോണ്‍ഗ്രസും തിരിച്ചടിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് ചെയ്ത എന്ത് പ്രവര്‍ത്തിയാണ് നിങ്ങള്‍ക്ക് അവരുടെ മുന്‍പില്‍ വെക്കാനുള്ളത് എന്നായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചത്. സ്വന്തം ഭരണനേട്ടങ്ങള്‍ എന്തെന്ന് പോലും ഉയര്‍ത്തിക്കാണിക്കാനാവത്ത ഒരു ഭരണാധികാരിയാണ് മോദിയെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
Post Your Comments