മോസ്‌കോ: മലേഷ്യന്‍ രാജാവിനെ വിവാഹം ചെയ്യാന്‍ റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മതം മാറി. മലേഷ്യന്‍ രാജാവായ മുഹമ്മദ് വിയെ വിവാഹം ചെയ്യാനാണ് ഒക്‌സാന മുസ്ലിം മതം സ്വീകരിച്ചത്. ഇരുവരുടേയും വിവാഹം ആര്‍ഭാടപൂര്‍വ്വം മോസ്‌കോയില്‍ നടന്നു. നവംബര്‍ 22നായിരുന്നു വിവാഹം.
25 വയസുളള റഷ്യന്‍ സുന്ദരി 49 വയസ് പ്രായമുളള രാജാവിനെയാണ് വിവാഹം ചെയ്തത്. മുസ്ലിം മതം സ്വീകരിച്ച ഒക്‌സാന ് റൈഹാന എന്ന പേര് സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ തന്നെ ഒക്‌സാന മതംമാറി വിവാഹത്തിന് തയ്യാറെടുത്തിരുന്നതായാണ് ഡെയ്‌ലി മെയില്‍ റിപ്പോട്ട് ചെയ്തു.
ചൈനയിലും തായ്‌ലാന്റിലും മോഡലിംഗ് ചെയ്യുകയായിരുന്നു ഒക്‌സാന. 2016ലാണ് മുഹമ്മദ് രാജാവായി അധികാരത്തിലെത്തുന്നത്. അതേസമയം ഇരുവരും എവിടെ വച്ചാണ് കണ്ടുമുട്ടിയതെന്നും അടുപ്പത്തിലായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
The photos of Malaysian King Sultan Muhammad V’s wedding with Russian beauty Oksana Voevodina in Moscow that have been viralled by puzzling Malaysian netizens via social media pic.twitter.com/VzQlsEmb7K
— Kuala Lumpur Reporter (@KL_Reporter) November 24, 2018
എവിടെ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും അടുപ്പത്തിലായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് മലേഷ്യന്‍ ദേശീയ വസ്ത്രം ധരിച്ച് രാജാവ് എത്തിയപ്പോള്‍ വെളുത്ത ഗൗണാണായിരുന്നു ഒക്‌സാനയുടെ വേഷം. വിവാഹസത്കാരത്തില്‍ മദ്യം ലഭ്യമല്ലായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ഭര്‍ത്താവിനൊപ്പം ഹിജാബില്‍ നില്‍ക്കുന്ന ചിത്രവും റൈഹാന പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments