
പയ്യന്നൂര്‍: കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി ഹോട്ടല്‍ ഇടിച്ച് തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ പയ്യന്നൂരിലെ പെരുമ്പയിലാണ് സംഭവം. ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത് എന്ന ഹോട്ടലാണ് ലോറിയിടിച്ച് തകര്‍ന്നത്. മാത്തിലില്‍ നിന്ന് വടകരയില്‍ ചെങ്കല്ലിറക്കി തിരിച്ച് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറും സഹായിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം പയ്യന്നൂര്‍ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ ഹോട്ടലിന്റെ ഷട്ടറുള്‍പ്പെടെയുള്ള മുന്‍ഭാഗവും ഹോട്ടലിലെ ഫര്‍ണിച്ചറും മറ്റും തകര്‍ന്നു.
Post Your Comments