വാഹനപ്രേമികളുടെ ശ്രദ്ധയ്ക്ക്, അമ്പരപ്പിക്കുന്ന വിലയുമായി ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിലെത്തി. ഡ്യൂക്ക് 200 ഡിസൈനുമായി ഏറെ സാമ്യമുണ്ട് പുതിയ വാഹനത്തിന്. നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന ഡ്യൂക്ക് 125 ന് 1.18 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. രാജ്യത്ത് 125 നിരയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125.
148 കിലോഗ്രാമാണ് ഇന്റര്‍നാഷ്ണല്‍ സ്പെക്കിന്റെ ഭാരം. മണിക്കൂറില്‍ വേഗത 120 കിലോമീറ്ററും. സുരക്ഷയ്ക്കായി ഇന്ത്യന്‍ സ്പെക്കിലും ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കും.ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍സീറ്റ് എന്നിവ തന്നെയാണ് പുതിയ ഡ്യൂക്ക് 125-ലും.
വാഹനത്തിനു പിന്നിലും ഡിസ്‌ക് ബ്രേക്കുണ്ട്.124.7 സി.സി. സിംഗിള്‍ സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്. മുന്നില്‍ യു.എസ്.ഡി. ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമായിരിക്കും.സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ ABS (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) 125 ഡ്യൂക്കില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.
ഈ ശ്രേണിയില്‍ എബിഎസ് ഉള്‍പ്പെടുത്തുന്ന ആദ്യ കമ്പനി കൂടിയാണ് കെടിഎം ഡ്യൂക്ക്. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ 125 സി സിയിലേറെ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ എ ബി എസ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്. ഡ്യൂക്ക് 200 ഡിസൈനുമായി ഏറെ സാമ്യമുണ്ട് പുതിയ വാഹനത്തിന്.
Post Your Comments