ഒറ്റപ്പാലം: ഉദ്യോഗസ്ഥരുടെ കടും പിടുത്തം മൂലം ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് ജോലി നഷ്ടമായി. മയിലുംപുറം കിഴക്കുംപുറം കോല്‍ക്കാട്ടില്‍ അജിതയുടെ (37) പ്രതീക്ഷയായിരുന്ന ബി്‌വറേജസ് കോര്‍പറേഷനിലെ ജോലിയാണ് ചെറിയ പിഴവു മൂലം നഷ്ടമായത്. ബിവറേജ്
വകുപ്പിന്റെ കൈയ്യബദ്ധമാണ് അജിതയുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയത്.
.
ഇരുകാലുകള്‍ക്കും ശേഷിക്കുറവുള്ള അജിതയ്ക്ക് ഷൊര്‍ണൂര്‍ എംപ്ലോയ്‌മെന്റ് ഓഫിസ് മുഖേനയാണ് ബിവറേജസ് കോര്‍പറേഷനിലെ ജോലിക്കുള്ള അവസരം ലഭിച്ചത്. എന്നാല്‍ ഇന്റര്‍വ്യൂന് ഹാജരാകാന്‍ നിര്‍ദേശിക്കുന്ന കത്തില്‍ അജിതയുടെ പേര് തെറ്റിയാണ് എഴുതിയിരുന്നത്. അജിത എന്നതിനു പകരം ‘അനിത’ എന്നാണു മേല്‍വിലാസത്തില്‍ എഴുതിയിരുന്നത്. അതേസമയം അനിതയ്ക്കുള്ളത് അജിതയ്ക്കു നല്‍കാന്‍ പറ്റില്ലെന്ന്
പോസ്റ്റ്മാന്‍ പറയുകായായിരുന്നു.
അതേസമയം കത്തിലെ പേര് മാത്രമാണ് തെറ്റായി എഴുതിയിരുന്നത് അച്ഛന്റെ പേരുള്‍പ്പെടെ മറ്റെല്ലാ വിവരങ്ങളും കൃത്യമാണെന്നിരിക്കെ കത്ത് നല്‍കാന്‍ അജിത അഭ്യര്‍ത്ഥിച്ചെങ്കിലും കത്ത് നല്‍കിയില്ല. അതേസമയം ബിവറേജസ് കോര്‍പറേഷനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൈപ്പിഴയാണെന്നു സ്ഥിരീകരിച്ചു.
Post Your Comments