ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം എന്ന സംഘടന നടത്തിയ പഠനത്തെ തുടര്‍ന്ന തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.
രാജ്യത്താകമാനം ക്രൈസ്തവര്‍ക്കെതിരേ നടന്ന 219 അക്രമങ്ങളില്‍ 71 എണ്ണവും ഉത്തര്‍പ്രദേശിലാണെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. ഈ കാലയളവ് വരെ ക്രൈസ്തവര്‍ക്കെതിരേ 192 ആള്‍ക്കൂട്ട ആക്രമണം നടന്നു. 160 വനിതകള്‍ക്കും 139 കുട്ടികള്‍ക്കും പരിക്കേറ്റു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അക്രമങ്ങളില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും വിസമ്മതിക്കുന്നതായാണ് വിവിധ ക്രൈസ്തവ സഭകളുടെ അധികൃതര്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments