Latest NewsIndia

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ആത്മഹത്യ ചെയ്തു

ന്യൂ​ഡ​ല്‍​ഹി: അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ആത്മഹത്യ ചെയ്തു. എ​സി​പി പ്രേം ​ബ​ല്ല​ഭ് (55) ആണ് ഡ​ല്‍​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ പ​ത്താം നി​ല​യി​ല്‍ നി​ന്നു താ​ഴേ​ക്കു ചാ​ടി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാ​വി​ലെ 10.30 ന് ആയിരുന്നു സംഭവം. പ​ത്താം നി​ല​യി​ലെ ജ​ന​ലി​ല്‍ ക​യ​റി​യ പ്രേം ​ബ​ല്ല​ഭ് താ​ഴേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. താ​ഴെ വീ​ണ ഉ​ട​ന്‍ ത​ന്നെ ഇദ്ദേഹത്തെ സ​ഹ​പ്ര​വ​ര്‍​ത്തക​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിന് മുൻപ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ന​ട​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ങ്ങ​ളി​ല്‍ പ്രേം പ​ങ്കെ​ടു​ത്തി​രു​ന്നു.

മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് ആ​ത്മ​ഹ്യ​ത്യ​ക്കു പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നമെന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെന്നും പോലീസ് പറഞ്ഞു. അതേസമയം മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ന് പ്രേം ​ബ​ല്ല​ഭ് മ​രു​ന്നു ക​ഴി​ച്ചി​രു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജി​ബി​ടി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്രേം നീ​ണ്ട അ​വ​ധി​ക്കു ശേ​ഷം ഒ​രാ​ഴ്ച മു​ന്‍​പാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button