KeralaLatest News

ഗജ താണ്ഡവമാടിയ തമിഴ്‌നാടിനു കേരളം10 കോടിയുടെ സഹായം നല്‍കും

6 മെഡിക്കല്‍ ടീമിനെയും, 72 കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും , രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ള വളണ്ടിയര്‍മാരെയും സംസ്ഥാന സര്‍ക്കാര്‍ തമിഴ് നാട്ടിലേക്ക് അയച്ചുകഴിഞ്ഞു.

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് താണ്ഡവമാടിയ തമിഴ്‌നാടിനായി 10 കോടി രൂപയുടെ ധനസഹായം നല്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 14 ട്രക്ക് അവശ്യസാധനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടും.

കൂടാതെ 6 മെഡിക്കല്‍ ടീമിനെയും, 72 കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും , രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ള വളണ്ടിയര്‍മാരെയും സംസ്ഥാന സര്‍ക്കാര്‍ തമിഴ് നാട്ടിലേക്ക് അയച്ചുകഴിഞ്ഞു. ഒപ്പം തന്നെ കൂടുതല്‍ സഹായം വീണ്ടും ആവശ്യമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ മാസം 15 നാണു തമിഴ്നാട്ടില്‍ ഗജ ചുഴലിക്കൊടുങ്കാറ്റു ആഞ്ഞു വീശിയത്. ഈ ദുരന്തം ബാധിച്ചവരെ സഹായിക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button