ഹൈദരാബാദ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാകിസ്ഥാൻ അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു നടക്കില്ല. സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും സുഷമ സ്വരാജ് പറയുകയുണ്ടായി.
കര്‍താര്‍പൂര്‍ ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്ത്യ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതും ഭീകരവാദവും രണ്ട് കാര്യങ്ങളാണ്. കര്‍താപുര്‍ ഇടനാഴി കഴിഞ്ഞ ഇരുപതുവര്‍ഷമായി ഇന്ത്യ ആവശ്യപ്പെടുന്നതാണ്. ഇതിനോട് ഇപ്പോഴാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചതെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.
Post Your Comments