Latest NewsKerala

ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണ്; വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോടതി വിധിയുടെ പകർപ്പ് പോലും ലഭിക്കുന്നതിന് മുൻപേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും മുങ്ങില്ലെന്നു പ്രഖ്യാപിച്ചു കടലിൽ ഇറക്കിയ ടൈറ്റാനിക് ആണ് കന്നിയാത്രയിൽ പന്തീരായിരത്തി അഞ്ഞൂറ് അടി താഴേക്കു മുങ്ങിപ്പോയത് എന്നോർക്കുക. വികാരത്തിന്റെ അളവറിയാതെ, അവരുടെ ഹൃദയ വേദന മനസ്സിലാക്കാതെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ ഇടപെടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ഇടിച്ച മഞ്ഞുകട്ട എത്രത്തോളം വലുതാണ് എന്ന് ടൈറ്റാനിക് മുങ്ങി കൊണ്ടിരുന്നപ്പോഴാണ് കപ്പിത്താനായ എഡ്വേർഡ് സ്മിത്തിന് മനസിലായത്. നൂറടി ഉയരവും 400 അടി നീളവുമുള്ള മഞ്ഞുകട്ടയാണ് അറ്റലാന്റിക് കടലിൽ വച്ച് ടൈറ്റാനിക്കിൽ ഇടിച്ചത്. ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തിയിരിക്കുന്നത് .ഒരിക്കലും മുങ്ങില്ലെന്നു പ്രഖ്യാപിച്ചു കടലിൽ ഇറക്കിയ ടൈറ്റാനിക് ആണ് കന്നിയാത്രയിൽ പന്തീരായിരത്തി അഞ്ഞൂറ് അടി താഴേയ്ക്ക് മുങ്ങിപ്പോയത് എന്നോർക്കുക. വികാരത്തിന്റെ അളവറിയാതെ ,അവരുടെ ഹൃദയ വേദന മനസിലാക്കാതെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ ഇടപെടുന്നത്. കോടതി വിധിയുടെ പകർപ്പ് പോലും ലഭിക്കുന്നതിന് മുൻപേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണ്. നവോത്ഥാനത്തെ ക്കുറിച്ചു പറയുന്നതിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യം. കേരളത്തിന്റെ നവോത്ഥാനത്തിൽ ഒരുപങ്കും അവകാശപ്പെടാനില്ലാത്ത പാർട്ടിയാണ് സിപിഎം. കെപിസിസി വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ജനിച്ചിട്ട് പോലുമില്ല. കോൺഗ്രസ്നേതാവ് സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കി ബിജെപിക്കാർഊറ്റംകൊള്ളുന്നത് പോലെയാണ് നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ അഭിമാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button