തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ് അഭിനയിച്ച പുകയിലവിരുദ്ധ പരസ്യമാണ് ഇപ്പോൾ തിയറ്ററുകളിൽ കുറച്ച് നാളുകളായി ഓടിക്കൊണ്ടിരിക്കുന്നത്. ‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’ എന്ന വാചകം കൊച്ചുകുട്ടികളുടെയും ട്രോളന്മാരുടെയും പ്രിയപ്പെട്ട ഒന്നായിരുന്നു. ഈ പരസ്യം ഇപ്പോൾ തിയറ്ററുകളിൽനിന്ന് ഔട്ടാവുകയാണ്. പകരം ‘പുകയില നിങ്ങൾക്കുണ്ടാക്കുന്ന ദൂഷ്യങ്ങൾ’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങൾ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഡിസംബർ 1 മുതൽ പുതിയ പരസ്യങ്ങളാകും തിയററ്റുകളിൽ കാണിക്കുക.
ശ്വാസകോശം ഒരു സ്പോഞ്ച് പോലയാണ് എന്ന ഹിറ്റ് പരസ്യം മാറ്റിയാണു ആരോഗ്യ മന്ത്രാലയം ദ്രാവിഡിന്റെ പുതിയ പരസ്യം കൊണ്ടുവന്നത്. 2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കാൻ തീരുമാനമായത്.
Post Your Comments