ഭൂജ്: ഗുജറാത്ത് കടല്‍ തീരത്ത് സര്‍ക്രീക്കിനു സമീപം പാകിസ്താനി ബോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്‌എഫ് സംഘം ബോട്ട് കസ്റ്റഡിയില്‍ എടുത്തു. ബോട്ടില്‍ മല്‍സ്യത്തൊഴിലാളികളില്ലായിരുന്നുവെന്ന് സെെന്യം അറിയിച്ചു. ബോട്ടില്‍ നിന്ന് മല്‍സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്താന്‍ മല്‍സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ച് നിരവധി തവണ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടുളളതായി റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബറില്‍ അഞ്ച് പാക് പൗരന്മാരെ സമുദ്ര മേഖലയില്‍ നിന്ന് ബിഎസ്‌എഫ് സംഘം പിടികൂടിയിരുന്നു.
Post Your Comments