KeralaLatest News

ആദ്യമായി കുറ്റം ചെയ്യുകയാണോ, എങ്കില്‍ ശിക്ഷയില്ല

ആലപ്പുഴ: സമൂഹത്തിന്റെ നട്ടെല്ലാകേണ്ട ചെറുപ്പക്കാര്‍ കുറ്റവാളികളായി മാറാതിരിക്കന്‍ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ പോകുന്നു. ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ആളാണ് എങ്കില്‍ കുറ്റം തെളിഞ്ഞാലും ജയിലില്‍ പോവുകയോ ശിക്ഷ അനുഭവിക്കുകയോ വേണ്ട. പകരം പ്രതിയെ നല്ല നടപ്പിന് വിടും. 2016 ല്‍ സുപ്രീംകോടതി ആണ് ഇത്തരമൊരു ഉത്തരവിറക്കിയത്.ഇത് ഉടന്‍ നടപ്പാക്കാന്‍ എല്ലാ ജില്ലാകോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. നല്ല നടപ്പിനുള്ള കാലാവതി കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കുക. ഇത് നടപ്പാക്കുന്നതിനായി 1958-ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് (നല്ലനടപ്പ് നിയമം) പൂര്‍ണ്ണമായി നടപ്പാക്കേണ്ട ആവശ്യമുണ്ട്. ഉടന്‍ നടപ്പാക്കാന്‍ എല്ലാ ജില്ലാകോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.

കേസിന്റെ സാഹചര്യം, കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റവാളിയുടെ പ്രായം, പ്രകൃതം, കുടുംബപശ്ചാത്തലം ഇവയെല്ലാം പരിഗണിച്ചാണ് ഒരാളെ നല്ല നടപ്പിന് വിടുന്നത്. കോടതി പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങള്‍ ശേഖരിക്കും.ആദ്യമായി കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വേഗത്തില്‍ വിലയിരുത്തും.പോലീസ് നല്‍കുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനല്‍ കോടതി ജഡ്ജിയുടെയോ മുന്നിലെത്തുമ്പോഴാണ് നടപടി തുടങ്ങുന്നത്. വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കും. വ്യവസ്ഥകള്‍ മറികടന്നാല്‍ അറസ്റ്റുചെയ്ത് അതേ കോടതിയില്‍ ഹാജരാക്കി ജയിലിലടയ്ക്കും. വ്യവസ്ഥകള്‍ ലംഘിക്കാത്ത ആള്‍ പൂര്‍ണമായും സ്വതന്ത്രമാകും.ആറുമാസത്തിലധികമായി ജയിലുകളില്‍ വിചാരണ കാത്തുകിടക്കുന്ന തടവുകാരുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ എല്ലാ ജില്ലകളിലും ഇപ്പോള്‍ത്തന്നെ പുനഃപരിശോധനാ സമിതിയുണ്ട്. ഈ സമ്പ്രദായം സമൂഹത്തിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങാനും ഗുണകരമാകുമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button