ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പില്‍ 71.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ശനിയാഴ്ച നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 75.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ജമ്മുവിൽ 85.2 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇവിടെയാണ് നാലാംഘട്ടത്തില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.
പുല്‍വാമയിലാണ് ഏറ്റവും കുറവ് പോളിംഗ്. 0.6 ശതമാനം പോളിംഗ് മാത്രമാണ് പുല്‍വാമയില്‍ രേഖപ്പെടുത്തിയത്. 1,749 പഞ്ചായത്ത് സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. ഒന്‍പത് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. നവംബര്‍ 17ന് ആരംഭിച്ച വോട്ടെടുപ്പ് ഡിസംബര്‍ 11ന് അവസാനിക്കും.
Post Your Comments