KeralaLatest News

കസ്റ്റഡിയിൽ വെച്ച തന്നെ അപായപ്പെടുത്താൻ ശ്രമം; കെ സുരേന്ദ്രൻ

കൊല്ലം: കസ്റ്റഡിയിൽ വെച്ച തന്നെ അപായപ്പെടുത്താനാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും മുൻപ് മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 30ന് വാറണ്ടിന് ഹാജരാകാന്‍ കോഴിക്കോട് പോകേണ്ടതാണ്. അവിടെ താമസിപ്പിക്കുന്നതിനു പകരം നടുവേദനയ്ക്ക് ബെല്‍റ്റ് ഇട്ടിരിക്കുന്ന തന്നെ തിരിച്ച് ഇവിടേക്ക് കൊണ്ടുവന്നു. തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചു നിര്‍ദ്ദേശം കൊടുക്കുകയാണ്. ഇത് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാൻ വേണ്ടിയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. കോഴിക്കോട് നിന്ന് ഉച്ചക്ക് 12 ഓടെയാണ് കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് വൈകിട്ട് 4.30 ഓടെയാണ് കൊട്ടാരക്കരയില്‍ നിന്ന് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button