Latest NewsIndia

ജിഎസ്ടി പരിപാടിയിലേക്ക് കൂടുതല്‍ ഉത്പന്നങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

തൃശ്ശൂര്‍: ജി.എസ്.ടി യിലേക്ക് പുതിയ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം. കഴിഞ്ഞ ജൂലായില്‍ നടത്തിയ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ മുഖ്യ അജന്‍ഡയായി വന്നത് പ്രകൃതി വാതകവും വിമാന ഇന്ധനവും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു. എന്നാല്‍ അന്ന് ഇത് പരിഗണനയ്‌ക്കെടുത്തില്ല. ഡിസംബര്‍ പകുതിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഈ കാര്യം പരിഗണിക്കും. നിലവില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുന്നില്ല. ആദ്യഘട്ടമെന്ന നിലയില്‍ പ്രകൃതി വാതകവും വിമാന ഇന്ധനവും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരാനാണ് നീക്കം. വിമാനഇന്ധനത്തെ ജി.എസ്.ടി യുടെ കീഴില്‍ കൊണ്ടുവരുന്നത് സംസ്ഥാന വരുമാനത്തെ ബാധിക്കുന്ന കാര്യമല്ല എന്നാല്‍ പ്രകൃതി വാതകം ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടു തന്നെ ഇതിനെതിരെ സംസ്ഥാനങ്ങള്‍ പ്രതികരിക്കാനാണ് സാധ്യത. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി സ്ലാബായ 28% ഈടാക്കിയാലും സംസ്ഥാന നികുതി വരുമാനത്തില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ സഹിക്കുന്ന വരുമാന നഷ്ടം കേന്ദ്രം നല്‍കുമെന്ന ധാരണ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ പുതിയ നടപടി അംഗീകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button