KeralaLatest News

സംസ്ഥാനത്തെ രണ്ട് ബ്രാന്‍ഡുകളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന രണ്ട് ബ്രാന്‍ഡുകളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ആരോഗ്യമന്ത്രി ശൈലജയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. അതേസമയം അഞ്ച് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡുകളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

പ്രധാനമായും മനുഷ്യ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ഇകോളി മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പകരാന്‍ കാരണമാകുന്നു.

കൂടാതെ മൃതസഞ്ജീവനി പദ്ധതിയില്‍ സംസ്ഥാനത്ത് അവയവങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 180 ഓളം പേര്‍ വിവിധ കാരണങ്ങളാല്‍ മരിച്ചു. എംഎല്‍എ അനൂപ് ജേക്കബിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് മ്ന്ത്രി ഇത് വ്യക്തമാക്കിയത്. അതേസമയം പദ്ധതിയില്‍ വ്യക്ക മാറ്റിവയ്ക്കുന്നതിന് 1,756 പേരും ഹൃദയം മാറ്റിവയ്ക്കുന്നതിന് 36 പേരും കരള്‍ മാറ്റിവയ്ക്കുന്നതിന് 375 പേരും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button