Latest NewsIndia

വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി. വധശിക്ഷയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് വിധി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവരുടേതാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ബെഞ്ചിലെ മുതിര്‍ന്ന അംഗമായ കുര്യന്‍ ജോസഫ് വിധിയോട് വിയോജിപ്പ് പ്രകടിപിച്ചു. ഇന്ത്യന്‍ നിയമവ്യവസ്ഥ നല്‍കുന്ന പരമാവധി ഉയര്‍ന്ന ശിക്ഷയായ വധശിക്ഷ നിയമപരമാണെന്ന് മറ്റ് രണ്ടുപേരും പ്രസ്താവിച്ചു. എന്നാല്‍ വധശിക്ഷ നല്‍കിയിട്ടും സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല, പല കേസുകളിലും ജനവികാരം കണക്കിലെടുത്താണ് വധശിക്ഷ വിധിക്കുന്നതെന്നും വിയോജിപ്പറിയിച്ച വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ചാനുലാല്‍ വെര്‍മ എന്നയാളെ വധശിക്ഷക്ക് വിധിച്ച കേസാണ് പുനപരിശോധിച്ചത്. സംഭവം നടന്നത് 2011ല്‍ ആയിരുന്നു. പുനപരിശോധന വിധിയില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് ബെഞ്ചിലെ മൂന്നംഗങ്ങളും ഒരുപോലെ വിധിയെഴുതുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button