വൈറ്റ് റോക്ക് ബീച്ച്: ന്യൂസിലന്‍ഡില്‍ കാണാതായ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. താനെ സ്വദേശി സോനം ഷെലാറിനെ (26) യാണ് നോര്‍ത്ത് ഐലന്‍ഡിനെ വൈറ്റ് റോക്ക് ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെല്ലിംഗ്ടണിലെ കാഷ്മീരി അവന്യുവില്നിന്നാണ് സോനത്തെ കാണാതായത്. ഈ മാസം 17-ന് സോനത്തിന്റെ തിരോധാനം സംബന്ധിച്ച് ഭര്‍ത്താവ് സാഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മൃതദേഹം കണ്ടെത്തിയതിന് പരിസരത്ത് നിന്ന് രണ്ടു മൊബൈല്‍ ഫോണുകള്‍ ലഭിച്ചിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. സോനം ജീവനൊടുക്കുകയായിരുന്നെന്നാണു പോലീസ് നിഗമനമെങ്കിലും ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments