മുംബൈ: കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങൾക്കു കൂട്ടാൻ ഒരുങ്ങി വിവിധ നിർമാണ കമ്പനികൾ. ജനുവരി മുതലായിരിക്കും വർദ്ധനവെന്നാണ് റിപ്പോർട്ട്. രൂപയുടെ മൂല്യമിടിവും, നിർമാണ ചെലവ് വർദ്ധിച്ചതുമാണ് വില വർദ്ധിപ്പിക്കാൻ കാരണമെന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം.
2019 ജനുവരി മുതല്‍ നാല് ശതമാനം വില ഉയര്‍ത്തുമെന്നു ടൊയോട്ട അറിയിച്ചപ്പോള്‍. ഒരു ശതമാനം മുതല്‍ മൂന്നുശതമാനംവരെ വില വര്‍ധിപ്പിക്കുമെന്നും ഫോര്‍ഡും നാലുശതമാനം വര്‍ദ്ധനവെന്നു ബിഎംഡബ്ല്യുവും അറിയിച്ചു. തങ്ങളുടെ പുതിയ എസ് യുവിയായ മരാസോയ്ക്ക് 30,000 രൂപ മുതല്‍ 40,000 രൂപവരെ വര്‍ധിപ്പിക്കുമെന്നു മഹീന്ദ്ര ആന്റ് മഹീന്ദ്ര അറിയിച്ചിരുന്നു. അതേസമയം സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട അധികൃതര്‍ അറിയിച്ചു.
Post Your Comments