
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബോംബ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. മധ്യ അഫ്ഗാന് നഗരമായ ഗസ്നിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ മൂന്നു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. നാറ്റോ മിഷനാണ് ആക്രമണത്തിന്റെ വിവരം പുറത്ത് വിട്ടത്. മരിച്ചതും പരിക്കേറ്റതുമായ സൈനികരുടെ പേരുവിവരങ്ങള്‍ നാറ്റോ മിഷന് പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവരില്‍ ഒരു യുഎസ് സിവിലിയന്‍ കരാറുകാരനുണ്ടായതായി റിപ്പോര്‍ട്ടുകള്‍ .
Post Your Comments