ന്യൂഡല്‍ഹി: ഫ്ലാറ്റില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സൗത്ത് ഡല്‍ഹിയിലെ സുമന് കോളനിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്്. മാസങ്ങളായി പ്രബോനി എന്ന യുവതിയും അവിഷേക് മണ്ഡല് എന്ന യുവാവും ഒരേ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തിന് മണിക്കൂറുകള്‍ മുന്‍പ് തന്റെ ഫ്ലാറ്റ് ആരോ അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നു പറഞ്ഞ പ്രബോനി പോലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹഗങ്ങള് കണ്ടത്. ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ തെളിവുകളുണ്ടെന്നു പോലീസ്്് വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. കൊലപാതകത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments