ലണ്ടന്‍ : ക്രിസ്മസിനും ഒാണത്തിനുമൊക്കെ സ്വന്തം തറവാട്ടില്‍ ഒത്തൊരുമിച്ച് കൂടി സദ്യവട്ടമൊരുക്കി ആഘോഷിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇവിടെ ഒരു മകനോട് വിചിത്ര മായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഈ മാതാവ്. ലണ്ടനിലാണ് ഈ സംഭവം. മകനോട് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത് ക്രിസ്മസിന് വിരുന്നൊരുക്കുന്നതിനായി ആളൊന്നിന് 17 പൗണ്ട് ആയത് ഇന്ത്യന്‍ തുക 1500 രൂപയോളം രൂപ (ഒാഹരി ) പിരിവ് ഇടണമെന്നാണ്.
മകനോട് ക്രിസ്മസിന് ഭക്ഷണം ഉണ്ടാക്കാന്‍ അമ്മ ഷെയര്‍ ചോദിച്ച കാര്യം മാതാവിന്‍റെ മരുമകളാണ് പേരന്‍റിങ് വെബ്സെറ്റായ മംമ്സെെറ്റില്‍ മറ്റുളളവരുടെ അഭിപ്രായം അറിയുന്നതിനായി പങ്ക് വെച്ചത് .ഭര്‍ത്താവാണ് തന്നോട് അമ്മ ഷെയര്‍ ചോദിച്ച കാര്യം പറഞ്ഞതെന്ന രൂപത്തിലാണ് വെബ്സെറ്റില്‍ അഭിപ്രായമാരാഞ്ഞിരിക്കുന്നത്. മാതാവിന്‍റെ വിരുന്നിന് പിരിവ് നല്‍കേണ്ട ആവശ്യമുണ്ടോ, അമ്മയുടെ ക്ഷണം സ്വീകരിക്കണോ തുടങ്ങിയ കാര്യങ്ങളില്‍ മറ്റുളളവരുടെ കാഴ്ച്പ്പാട് അറിയുന്നതിനായാണ് മരുമകള്‍ ഈ കാര്യം പങ്ക് വെച്ചത്.
പാരന്‍റിങ്ങ് വെബ്സെെറ്റില്‍ വിഷയം പങ്ക് വെച്ചതോടെ നിരവധി പേര്‍ ഇതിനോട് പ്രതികരിച്ചു . ചിലര്‍ അമ്മയുടെ നടപടിക്ക് അനുകൂലമായും മറ്റ് ചിലര്‍ പ്രതികൂലവുമായാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ചിലര്‍ അമ്മയുടെ നടപടി ഭയാനകമാണെന്നും വിചിത്രമാണെന്നുമൊക്കെ പ്രതികരിച്ചു.എന്നാല്‍ ചിലര്‍ അഭിപ്രായപ്പെെട്ടത് അമ്മക്ക് ക്രിസ്മസ് സമയത്ത് വലിയ തുക ആവശ്യം വരുമെന്നും ഇൗ തുക അവരെക്കൊണ്ട് ഒരുപക്ഷേ താങ്ങാന്‍ കഴിയാത്തതിനാലാവാം ഷെയര്‍ ചോദിച്ചതെന്നും അഭിപ്രായം എഴുതി.
Post Your Comments