സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ പ്രജനന കാലം. ഈ സമയത്ത് വൈറസ് വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനം. കേരളത്തില്‍ വവ്വാലുകളില്‍ നിന്ന് നേരിട്ട് നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തിലാണ് മുന്‍കരുതലെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനും അണുബാധ നിയന്ത്രണ സംവിധാനം ഒരുക്കാനും മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. വൈറസ് ബാധയുണ്ടായത് ആശുപത്രികളില്‍ നിന്നാണ്. അതുകൊണ്ടാണ് ആശുപത്രികള്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. അസ്വാഭാവിക മരണം ഉണ്ടായാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുക, ആശുപത്രിയിലെ സന്ദര്‍ശകരെ നിയന്ത്രിക്കുക, ജീവനക്കാര്‍ സുരക്ഷാ പ്രോട്ടോകോള്‍ പിന്തുടരുക, നേരത്തെ വൈറസ് ബാധ കണ്ടെത്തിയ ഇടങ്ങളില്‍ ബോധവത്കരണം നടത്തുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നിപ വൈറസ് ബാധ ഡിസംബര്‍, ജനുവരി കാലത്ത് ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഗവേഷകര്‍ പറയുന്നു. വവ്വാലുകളില്‍ പഠനം തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
https://youtu.be/Hsxu8PCKSp4
Post Your Comments