ന്യൂഡല്‍ഹി: വെടിയുണ്ടകളുമായി ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ സന്ദര്‍ശിക്കാനെത്തിയ ആള്‍ പൊലീസ് പിടിയില്‍. വഖഫ് ബോര്‍ഡ് ജീവനക്കാരനായ ഇമ്രാനെന്ന യുവാവാണ് പിടിയിലായത്. തന്റെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേജരിവാളിനെ കാണാന്‍ യുവാവ് മന്ത്രിയുടെ വസതിയിലെത്തിയതായിരുന്നു. അവിടെ വെച്ചു നടത്തിയ സുരാക്ഷാ പരിശോധനയിലാണ് ഇയാളുടെ പക്കല്‍ വെടിയുണ്ടകളുണ്ടെന്നു കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ ഒരു പള്ളിയിലെ കാണിക്കപ്പെട്ടിയില്‍ നിന്നാണ് തനിക്ക് ഈ വെടിയുണ്ടകള്‍ ലഭിച്ചതെന്നും ഇത്രയും കാലം അത് പേഴ്‌സില്‍ സുക്ഷിച്ചിരിക്കുകയായിരുന്നു, അത് കൈവശമുള്ള കാര്യം താന്‍ മറന്നുപോയെന്നുമാണ് പറയുന്നത്. ആയുധ നിരോധന നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കേജരിവാളിനു നേരെ മുളകുപൊടിയാക്രമണം നടന്നിരുന്നു. അതിനു തൊട്ടു പിന്നാലെ നടന്ന ഈ സംഭവം മുഖ്യമന്ത്രിയുടെ സുരക്ഷയെയാണ് ചോദ്യം ചെയ്യുന്നത്. ഈ സംഭവങ്ങളെല്ലാം ബിജെപിയുടെ അറിവോടെയാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Post Your Comments