ഇരുചക്ര വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളുടെ വിതരണം ജനുവരിയിൽ തുടങ്ങും. നിലവിലുള്ള കോണ്ടിനെന്റല്‍ ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ 650 സിസി. 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
ആദ്യ ഘട്ടത്തില്‍ രണ്ട് മോഡലിന്റെയും 1000 യൂണിറ്റ് വീതം 2000 ബൈക്കുകള്‍ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ആദ്യ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് മോഡലിനും കരുത്തേകുന്നത്. ബേസ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളുണ്ട് രണ്ടിനും. റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. 648 സിസി എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരല്‍ ട്വിന്‍ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്.
7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.ഇരട്ട സിലിന്‍ഡര്‍ എന്‍ജിനായതുകൊണ്ട് ശബ്ദത്തിന് കുറവുണ്ടാവില്ല. സ്ലിപ്പര്‍ ക്ലച്ചും എ.ബി.എസും വാഹനത്തിലുണ്ട്. രണ്ടിലും മുന്നില്‍ ടെലിസ്‌ക്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍. 320 മില്ലീമീറ്റര്‍ ഡിസ്‌ക് മുന്നിലും 240 മില്ലീമീറ്റര്‍ ഡിസ്‌ക് പിന്‍ ടയറിലുമുണ്ടാകും.
എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്.
Post Your Comments