Latest NewsKerala

രഹ്ന ഫാത്തിമയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി•മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സസ്‌പെന്‍ഡ് ചെയ്തു. രഹ്ന ഫാത്തിമയെ അറസ്റ്റിലായ സാഹചര്യത്തിലാണ് അറസ്റ്റ്.

ശബരിമല ദര്‍ശനത്തിന് എത്തിയത് വിവരമായപ്പോള്‍ ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്‌നീഷ്യനായ ഇവരെ രവിപുരം ബ്രാഞ്ചില്‍നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു.

ബി.ജെ.പി. നേതാവ് ബി. രാധാകൃഷ്ണമേനോനാണ് രഹ്ന ഫാത്തിമക്കെതിരെ പരാതി നല്‍കിയത്.

കേസില്‍ മുന്‍കൂര്‍ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ടയില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button