KeralaLatest News

ആവശ്യം ഭരണഘടനാ വിരുദ്ധം; ശബരിമലയില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതിയില്ല

തിരുവനന്തപുരം: ശബരിമലയില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിന് അനുമതി നിഷേധിച്ചു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കോവളം എംഎല്‍എ എം. വിന്‍സെന്റാണ് സ്വകാര്യ ബില്ലിന് അനുമതി തേടിയിരുന്നത്. എന്നാല്‍ ബില്ലിലെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടി ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു

നിയമവകുപ്പിന്റെ മറുപടിയ്ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ശബരിമലയിലെ വിശ്വാസികളെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാമെന്ന് ബില്ലില്‍ പറയുന്നു. അങ്ങനെ പ്രത്യേക മതവിഭാഗമായി കണക്കാക്കണമെന്നും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനിര്‍മാണം ആവശ്യപ്പെട്ട് ബില്‍ സമര്‍പ്പിച്ചത്.

എന്നാല്‍ സുപ്രീം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍ ബില്‍ പരിഗണിക്കാനാകില്ലെന്നും നിയമവകുപ്പില്‍നിന്നുമായിരുന്നു നിയമ വകുപ്പില്‍നിന്നുള്ള മറുപടി. ഇതിനെ തുടര്‍ന്നാണ് ബില്‍ തള്ളിയത്. ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button