ന്യൂയോര്‍ക്ക് : കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എന്‍എസ്എസ് കരയോഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസ്സോസിയേഷന്. എന്‍.എസ്.എസ്. കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും ചട്ടമ്പി സ്വാമികളുടെ പ്രതിമ തകര്‍ത്തതിലും ശക്തമായി അസോസിയേഷൻ പ്രതിഷേധിച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 17നു അസോസിയേഷന് സെന്ററില്‍ പ്രസിഡന്റ് കരുണാകരന് പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയയോഗത്തിലാണ് ഈ വിഷയം ഉന്നയിച്ചത്. ശബരിമല ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകളും യോഗത്തിൽ ചർച്ച ചെയ്തു.
Post Your Comments