മംഗളൂരു: പാര്‍ക്കില്‍ കമിതാക്കളുടെ ആത്മഹത്യാശ്രമം. മംഗളൂരു കദ്രി പാര്‍ക്കിലാണ് കാസര്‍കോട് സ്വദേശികളായ കമിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കോളജ് വിദ്യാര്‍ത്ഥികളായ ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ബാഗ് പരിശോധിച്ചതില്‍ നിന്നും പി ഹര്‍ഷീത്ത് കുമാര്‍, അമൃത പി വി എന്നിവരാണ് വിഷം കഴിച്ചതെന്ന് കണ്ടെത്തി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പാര്‍ക്കില്‍ ഗുരുതരാവസ്ഥയില്‍ കണ്ട ഇവരെ പരിസരവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു
Post Your Comments