ശബരിമല: പോലീസ് നിയന്ത്രണം ഒഴിവാക്കിയതോടെ ശബരിമലയില്‍ കെഎസ്ആര്‍ടിസി ലാഭകരമാകുന്നു. ഇതോടെ കെഎസ്ആര്‍ടിയി സര്‍വീസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ മാത്രം 700 ലേറെ സര്‍വീസുകളാണ് നടത്തിയത്. അതേസമയം വരുമാനത്തിലും വര്‍ധനവ് വന്നിട്ടുണ്ട്.
150 ചെയിന്‍ സര്‍വീസുകളാണ് പമ്പയിലേയ്ക്കുള്ളത്. കൂടാതെ എഴുപതില്‍പരം ബസുകള്‍ നിലക്കലും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ശബരിമലയില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയത്ത് വലിയ നഷ്ടമാണ് കെഎസ്ആര്‍ടി നേരിട്ടത്. എന്നാല്‍ പോലീസ് നിയന്ത്രണം നീക്കിയ 21 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ വരുമാനത്തിലും സര്‍വീസുകളിലും വലിയ വര്‍ധനവ് ഉണ്ടായി.
നേരത്തേ മുന്നൂറിനടുത്ത് നടത്തിയിരുന്ന സര്‍വീസ് പിന്നീട് ശരാശരി 500 മുതല്‍ 600 വരെ വര്‍ദ്ധിച്ചു. ഒരു ദിവസത്തെ സര്‍വീസുകളുടെ കണക്കാണ് ഇത്. രാത്രി 12 മുതല്‍ പുലര്‍ച്ചെ 7 വരെയാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത്. അത് കൊണ്ടുതന്നെ,രാത്രിയിലുള്‍പ്പടെ ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കിയത് കെ.എസ്.ആര്‍.ടി.സിക്ക് ഏറം ഗുണകരമായി.
നേരത്തെ 7 മുതല്‍ 12 ലക്ഷം വരെ മാത്രമാണ് വരുമാനം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 18 മുതല്‍ 20 ലക്ഷം വരെ ആയി വര്‍ദ്ധിച്ചു. അഓണ്‍ലൈന്‍ ബുക്കിംഗ് കണക്കുകള്‍ ഇതിന് പുറമെയാണിത്. അതേസമയം തീര്‍ത്ഥാടകരുടെ വര്‍ധനവിനനുസരിച്ച് ആവിശ്യാനുസരണം സര്‍വീസുകള്‍ ഇനിയും കൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments