തിരുവനന്തപുരം: അഴീക്കോട് നിയമസഭാ തെരഞ്ഞടുപ് ഫലം റദ്ദാക്കി തനിക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള കെ .എം ഷാജിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍, എം. ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇത്തരം കേസുകളില്‍ എം.എല്‍.എമാര്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കാറുണ്ടെന്ന് ഈ അപ്പീല്‍ നേരെത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം.
https://youtu.be/LxrC2BKhRTA
Post Your Comments